22 C
Iritty, IN
January 27, 2021
  • Home
  • Peravoor
  • മലയോരം വഴി കൂടുതൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ
Peravoor

മലയോരം വഴി കൂടുതൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ

പേരാവൂർ-മാനന്തവാടി കെ.എസ്.ആർ.ടി.സി. സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധി കാരണം നിർത്തിയ മാനന്തവാടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസാണ് പുനരാരംഭിക്കുന്നത്.

പേരാവൂരിൽനിന്ന്‌ പാൽച്ചുരം വഴി മാനന്തവാടിയിലേക്കുള്ള രാവിലത്തെ ആദ്യ സർവീസാണിത്. രാവിലെ 6.10-ന് പേരാവൂരിൽനിന്ന്‌ സർവീസ് തുടങ്ങും. 6.30 കേളകം, 6.40 കൊട്ടിയൂർ, 7.30-ന് മാനന്തവാടിയിൽ എത്തും. വൈകീട്ട് 4.30ന് മാനന്തവാടിയിൽനിന്ന്‌ ഇരിട്ടിയിലേക്കും ഈ ബസ് സർവീസ് നടത്തും. ഇതോടെ വൈകീട്ട് പാൽച്ചുരം വഴി ബസില്ലാത്ത പ്രശ്നത്തിന് പരിഹാരമാകും. മാനന്തവാടിയിൽനിന്ന്‌ രാവിലെ 7.45ന്‌ കോയമ്പത്തൂർ ബസിന് പോകേണ്ടവർക്കും ഈ സർവീസ് സഹായകമാണ്.

പുലർച്ചെ 4.40-ന്റെ കൊട്ടിയൂർ അമ്പലം-കോഴിക്കോട് സർവീസും പുനരാരംഭിച്ചിട്ടുണ്ട്. 4.55 കേളകം, 5.10 പേരാവൂർ, 6.00 കൂത്തുപറമ്പ്, 6.20 തലശ്ശേരി, 8.30ന്‌ കോഴിക്കോട് എത്തിച്ചേരും. നിലവിൽ പാൽച്ചുരത്തുനിന്ന്‌ സർവീസ് തുടങ്ങിയിട്ടില്ല. കൊട്ടിയൂർ അമ്പലം മുതലാണ് സർവീസ്. കോഴിക്കോട് മെഡിക്കൽ കോളേജിലും പോകുന്നില്ല

 

Related posts

മാര്‍വെള്ളോപള്ളി ഭവന നിര്‍മ്മാണ പദ്ധതി ; വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടന്നു

opennews

‘പേരാവൂര്‍ വോളി 2020’ സമാപിച്ചു

Editor

പാഥേയം പദ്ധതി;പൊതിച്ചോറ് വിതരണം ചെയ്തു.

Editor
WordPress Image Lightbox Plugin
Bitnami