ഇരിട്ടി : വിളക്കോട് ഗവ: യു പി സ്കൂളിന്റെ നേതൃത്വത്തിൽ ‘നാളെയുടെ അവതാരകരാകാൻ ഇന്നത്തെ പരിശ്രമം’ എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വാർത്താ വായനാ മത്സരം നടത്തി. സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തിയ മത്സരം പ്രഥമാദ്ധ്യാപകൻ ഉസ്മാൻ പള്ളിപ്പാത്ത് , സ്റ്റാഫ് അംഗങ്ങളായ പി.സി. സവിത , പി. മജീദ് , കെ.പി. ശംസുദ്ധീൻ , പി.എ. വർക്കി, പി. സൂരജ് തുടങ്ങിയവർ നിയന്ത്രിച്ചു. സി ആർ സി കോഡിനേറ്ററും ജേർണലിസ്റ്റുമായ സനിഷ ആശംസനേർന്നു. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അനന്യയും എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അഥർവ് രാജീവനും നേടി. വിജയികൾക്ക് ലിയ ഫാൻസി ആൻറ് ഫൂട്ട് വെയർ സമ്മാനങ്ങൾ വിതരണം ചെയ്തു