24 C
Iritty, IN
January 27, 2021
  • Home
  • Iritty
  • പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം
Iritty

പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം

ഇരിട്ടി: പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. രാവിലെ ക്ഷേത്രത്തിലെത്തിയ ആളാണ് ശ്രീകോവില്‍ തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയ താലിയും സമീപത്തെ ഓഫീസിന്റെ പൂട്ട് പൊളിച്ച് ഷെല്‍ഫ് കുത്തിത്തുറന്ന് പണവും കവര്‍ന്നതായും ശ്രദ്ധയില്‍പെടുകയായിരുന്നു. ഊട്ടുപുരയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട് .ക്ഷേത്രത്തില്‍ മുന്‍പ് നിരവധിതവണ മോഷണം നടന്നിരുന്നു. ഇതിനിടയില്‍ ഒരു തവണയാണ് മോഷ്ടാവ്  പോലീസ് പിടിയിലായത്.ക്ഷേത്രത്തില്‍ സ്ഥിരമായി മോഷണം നടക്കുന്ന സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നിരീക്ഷണ ക്യാമറ ഉള്‍പ്പെടെ സ്ഥാപിക്കണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

പി.എസ്. ശിഷിത സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കർ

Editor

സ്വ. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം റാലിയും പൊതുസമ്മേളനവും 1 ന് ഇരിട്ടിയിൽ

Editor

മലയോരത്തിന്റെ മനുഷ്യ സ്നേഹിയായ സമര വൈദികൻ ;ഫാ.ജോസ് മണിപ്പാറയുടെ വേര്‍പാടിന് ഇന്ന് ഏഴാണ്ട്

Editor
WordPress Image Lightbox Plugin
Bitnami