24 C
Iritty, IN
January 27, 2021
  • Home
  • Peravoor
  • 15 കുപ്പി വിദേശ മദ്യം സഹിതം ശിവപുരം കാഞ്ഞിരോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……
Peravoor

15 കുപ്പി വിദേശ മദ്യം സഹിതം ശിവപുരം കാഞ്ഞിരോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……

പേരാവൂർ: 15 കുപ്പി വിദേശ മദ്യം സഹിതം ശിവപുരം കാഞ്ഞിരോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. പൂവ്വംപൊയിൽ ശ്രീനിലയത്തിൽ വി. അനീഷിനെയാണ് (41) പേരാവൂർ പഴയ സ്റ്റാന്റിൽ നിന്ന് പിടികൂടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് – ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എന്നിവർ പങ്കെടുത്തു.

Related posts

ധനസഹായം കൈമാറി

Editor

ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നത് വാഹനയാത്രക്കാരെ പരിഭ്രാന്തരാക്കി

Editor

എസ് ബി ഐ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി.

Editor
WordPress Image Lightbox Plugin
Bitnami