കേളകം:അമ്പായത്തോട് ടാഗോര്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന അതിജീവനത്തിന് അടുക്കളത്തോട്ടം-പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.കൊട്ടിയൂര്‍ സര്‍വ്വീസ്സഹകരണ ബാങ്ക്സിക്രട്ടറി ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.അടുക്കളത്തോട്ടം കൃഷി,പരിപാലനം, കീടനിയന്ത്രണം എന്നീ വിഷത്തില്‍ ജൈവ കര്‍ഷകനും വിദഗ്ദ്ധനുമായ എ എന്‍ ഷാജി ക്ളാസെടുത്തു.വായനശാല പ്രസിഡന്റ് ബേബി കുരുടികുളം അദ്ധ്യക്ഷനായി .ഒ.എം.കുര്യാച്ചന്,ജെസ്സി ഇലഞ്ഞിമറ്റം എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുത്ത 15 വനിതാ കര്‍ഷകര്‍ക്ക് ജീവാണുവളം വിതരണം ചെയ്തു.