അമ്പായത്തോടില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന അമ്പായത്തോട് സ്വദേശികളായ മണ്ണൂര്‍ അനില്‍, അമ്മിണി ബാലകൃഷ്ണന് എന്നിവരുടെ നിരവധി വാഴകളാണ് കാട്ടാന നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വനാതിര്‍ത്തിയിലെ വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. പുരയിടത്തില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ട് ഭയന്ന അനില്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും വനംവകുപ്പ് ഏറെ വൈകിയാണ് എത്തിയതെന്നും പറയുന്നു . ഇതിനുമുമ്പും പലതവണ ഇവിടെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കമ്പി വേലിയില്‍ വൈദ്യുതി പ്രവഹിക്കുന്ന സമയത്ത് തന്നെയാണ് കാട്ടാന വൈദ്യുതി വേലി തകര്‍ത്തത് എന്നതും പ്രദേശത്തുകാരുടെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കമ്പിവേലി ശാശ്വതമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.