കണിച്ചാര്‍: സിപിഐ എം പ്രവര്‍ത്തകനും കര്‍ഷക സംഘം യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന നെല്ലിക്കുന്നിലെ തെക്കയില്‍ ജോണിയുടെ 39 ാമത് രക്തസാക്ഷി ദിനാചരണം ചെങ്ങോം, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ നടന്നു. രാവിലെ നെല്ലിക്കുന്ന് സ്മൃതി കുടീരത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭന് പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. കെ എന്‍ ശ്രീധരന് അധ്യക്ഷനായി. ജിന്റോ തെക്കയില്‍ സ്വാഗതം പറഞ്ഞു. വൈകീട്ട് ചെങ്ങോത്ത് അനുസ്മരണ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. വി ഡി ജോസ് അധ്യക്ഷനായി. വി ജി പത്മനാഭന്, സനില അനില്‍ കുമാര്‍, ശ്രീകുമാര്‍ വേലേരി, തോമസ് വടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. കെ എന്‍ ശ്രീധരന് സ്വാഗതം പറഞ്ഞു.സിപിഎമ്മില്‍ ചേര്‍ന്ന തെക്കേമല വിനീഷിനെ പി പുരുഷോത്തമന് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.