22 C
Iritty, IN
January 27, 2021
  • Home
  • Koothuparamba
  • വി​ശ്വാ​സി​ക​ൾ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ പാ​ടി​ല്ല: മാ​ർ ഞ​റ​ള​ക്കാ​ട്ട്
Koothuparamba

വി​ശ്വാ​സി​ക​ൾ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ പാ​ടി​ല്ല: മാ​ർ ഞ​റ​ള​ക്കാ​ട്ട്

ത​ല​ശേ​രി: യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്താ​നോ മ​ദ്യം ഉ​പ​യോ​ഗിക്കാ​നോ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി​യും മു​ക്തി​ശ്രീ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ആ​ശ​യ​പ്ര​ചാ​ര​ണ​വാ​രം അ​തി​രൂ​പ​താ​ത​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആര്‌ച്ച് ബിഷപ്പ്.

ലോ​ക​മ​ത​ങ്ങ​ളെ​ല്ലാം ത​ന്നെ മ​ദ്യ​പാ​ന​മെ​ന്ന തി​ന്മ​യ്ക്ക് എ​തി​രാ​ണ്. അ​തു​പോ​ലെ മ​ത​ങ്ങ​ളി​ലെ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് മ​റ്റു മ​നു​ഷ്യ​രെ​ക്കൂ​ടി വെ​ളി​ച്ച​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​വ​രാ​ണ് മ​ത വി​ശ്വാ​സി​ക​ൾ. എ​ന്നാ​ൽ ചി​ല​രെ​ങ്കി​ലും മ​ത​വി​ശ്വാ​സി​ക​ളെ​ന്ന ലേ​ബ​ലി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നി​ല​വി​ലു​ള്ള ഐ​ക്യ​വും പാ​ര​സ്പ​ര്യ​ത​യും ബോ​ധ​പൂ​ർ​വം ത​ക​ർ​ക്കാ​ൻ നോ​ക്കു​ന്നു​ണ്ട്. ഇ​വ​ർ മ​ത​മൂ​ല്യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​തോ​ടൊ​പ്പം അ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന മ​ത​വി​ഭാ​ഗ​ത്തെ​ത​ന്നെ സ​മൂ​ഹ​മ​ധ്യേ താ​റ​ടി​ച്ചു​കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​തു​കൊ​ണ്ടു ത​ന്നെ മ​ത​നേ​തൃ​ത്വം ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ മു​ള​യി​ലെ നു​ള്ളി​ക്ക​ള​യ​ണം. മൂ​ല്യാ​ധി​ഷ്ഠി​ത മ​ത​പ​ഠ​നം വി​ശ്വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​ത്തി​ന്‍റെ കെ​ടു​തി​യ​നു​ഭ​വി​ക്കു​ന്ന അ​മ്മ​മാ​രു​ടെ ക​ണ്ണീ​രി​ന് വി​ല​ക​ല്പി​ക്കാ​ത്ത രാ​ഷ്്്ട്രീയ​പാ​ർ​ട്ടി​ക​ളെ അ​വ​ഗ​ണി​ക്കാ​ൻ നാം ​തീ​രു​മാ​ന​മെ​ടു​ക്ക​ണം. ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ദ്യ​പാ​നി​ക​ളാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി നോ​ക്കാ​തെ തോ​ല്പി​ക്ക​ണ​മെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​ജോ​സ് ലെ​റ്റ് മാ​ത്യു, ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, വി​ൻ​സെ​ന്‍റ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ത​ങ്ക​മ്മ പാ​ല​മ​റ്റം, ഷി​നോ പാ​റ​ക്ക​ൽ, മേ​രി ആ​ല​ക്കാ​മ​റ്റം, ഷെ​ൽ​സി കാ​വ​നാ​ടി, സോ​ളി രാ​മ​ച്ച​നാ​ട്ട്, ജി​ൻ​സി കു​ഴി​മു​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

തരിശ് രഹിത പഞ്ചായത്ത് പദ്ധതിയിൽ കരനെൽകൃഷി

Editor

സ്വകാര്യ ബസ് തടയാൻ ശ്രമിച്ച രണ്ട് സോളിഡാരിറ്റി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Editor

ക​ർ​ഷ​ക​ർ​ക്കു താ​ങ്ങാ​യി മാ​സ് പ്ര​വ​ർ​ത്തി​ക്കും: മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍

opennews
WordPress Image Lightbox Plugin
Bitnami