27 C
Iritty, IN
December 4, 2020
  • Home
  • Kelakam
  • നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്ത് കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ.പവിത്രൻ ഗുരുക്കൾ.
Kelakam

നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്ത് കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ.പവിത്രൻ ഗുരുക്കൾ.

കൊവിഡ് പ്രതിരോധത്തിനായി നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ് കുകൾ തയ്യാറാക്കുകയാണ്  തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ.പവിത്രൻ ഗുരുക്കൾ. കേളകം പഞ്ചായത്തിൽ തൊഴിലുറപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് വേണ്ടിയാണ്  മാസ്ക്കുകൾ തയ്യാറാക്കുന്നത്. കോട്ടൺ തുണിയിൽ നിർമ്മിച്ച മാസ്ക് ഔഷധ ഗുണമുള്ള താക്കാൻ മൂന്ന്ദിവസമെടുക്കും. തുളസി, ആര്യവേപ്പില, നെങ്ങണം പുല്ല്, മഞ്ഞൾ തുടങ്ങി അണുനശീകരണ ശേഷിയുള്ള പത്തിലധികം ഔഷധങ്ങളോടൊപ്പം പൊടിമരുന്നുകളും ചേർത്ത് കഷായമുണ്ടാക്കി.അതിൽ കോട്ടൺ മാസ്കുകൾ പുഴുങ്ങി തണലിലുണക്കി യാണ് ഉപയോഗത്തിനായി തയ്യാറാക്കുന്നത്. ഇപ്രകാരം തയ്യാറാക്കുന്നതിനാൽ സാധാരണ മാസ്കിനേക്കാൾ ഗുണവും കൂടും.തുടർച്ചയായി മൂന്ന് തവണ കഴുകിയുണക്കി ഉപയോഗിക്കുന്നതുവരെ ഔഷധ ഗുണം നിലനില്ക്കും.തയ്യാറാക്കിയ മാസ്കുകൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മ സ്‌കറിയ എന്നിവർ ചേർന്ന് എൻ.ഇ.പവിത്രൻ ഗുരുക്കളിൽ നിന്നും ഔഷധമാസ്കുകൾ ഏറ്റുവാങ്ങി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി തോമസ്, സെക്രട്ടറി പി.കെ.വിനോദ്, എ.ഇ.അഞ്ജുഷ ഷാജി എന്നിവർ പങ്കെടുത്തു.

Related posts

പ്രതിഷേധം ശക്തം;കേളകം ബസ്റ്റാൻറിലെ ആൽമരം മുറിച്ച് നീക്കിയേക്കില്ല ?

Editor

നാട്ടൊരുമ പ്രാദേശിക പിടിഎ സംഘടിപ്പിച്ചു

Editor

ബഫർസോൺ; തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യം……

opennews
WordPress Image Lightbox Plugin
error: Content is protected !!
Bitnami