കണ്ണൂർ: ഫയർഫോഴ്സ് ടീമിൻ്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയും സമീപ ടൗണുകളും അണു മുക്തമാക്കി.മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായാണ് ആറളം പഞ്ചായത്തിലെ വിവിധ ടൗണുകൾ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അണു മുക്തമാക്കിയത്. എല്ലാ കടകളിലും പൊതു ഇടങ്ങളിലും ബ്ലീച്ചിംഗ് പൗഡർ ലായനി തളിച്ചാണ് അണുമുക്തമാക്കിയത്. സീനിയർ ഫയർ & റസ്ക്യു ഓഫീസർ സുരേന്ദ്രബാബു, ഫയർ &റസ്ക്യൂ ഓഫീസർമാരായ പ്രവീൺ കുമാർ, ആദർശ്, ഹോം ഗാർഡ്മാരായ നാരായണൻ, പ്രബീഷ്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത്.